ന്യൂഡല്‍ഹി: നായകളെ കൊന്നൊടുക്കുന്നതുകൊണ്ട് കേരളം നേരിടുന്ന പ്രശ്‌നത്തിന് പരിഹാരം മുണ്ടാകില്ല. നായകളെ വന്ധ്യംകരിക്കുകയാണ് വേണ്ടതെന്ന് കേന്ദ്രമന്ത്രി മേനകാഗാന്ധി പറഞ്ഞു. വിഷയത്തില്‍ അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ തന്നെ ആക്രമിച്ചതുകൊണ്ട് കാര്യമില്ലെന്ന് മേനകാഗാന്ധി. കേരളത്തില്‍ ഇപ്പോള്‍ തന്നെ നായകളുടെ എണ്ണം കുറവാണെന്നും കേന്ദ്ര മന്ത്രി. തിരുവനന്തപുരത്ത് നായക്കളുടെ കടിയേറ്റ് മരിച്ച വയോധിക ആക്രമിക്കപ്പെട്ടത് മാംസം കൈവശം വച്ചതുകൊണ്ടാണെന്ന് പറഞ്ഞിട്ടില്ലെന്നും മേനകാഗാന്ധി പറഞ്ഞു. നായകളെ കൊന്നൊടുക്കാനുള്ള നീക്കത്തിനെതിരെ നേരത്തെ ദേശീയ മൃഗക്ഷേമ ബോര്‍ഡ് രംഗത്തെത്തിയിരുന്നു. നായ്്ക്കളെ കൊല്ലാനുള്ള തീരുമാനം നിയമവിരുദ്ധമാണെന്നും സംസ്ഥാനത്തിന് ഇതു സംബന്ധിച്ച നോട്ടീസ് അയയ്ക്കുമെന്നും ബോര്‍ഡ് ചെയര്‍മാന്‍ ഡോ ആര്‍.എം ഖര്‍ബ് പറഞ്ഞിരുന്നു.