കൊച്ചി: മലയാളത്തിലെ പ്രമുഖ താരങ്ങളായ മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ് എന്നിവര്‍ക്കൊപ്പം അഭിനയിച്ച നടിയാണ് ഷക്കീല. മോഹന്‍ലാലിനൊപ്പം ഛോട്ടാമുംബൈയിലും മമ്മൂട്ടിയ്‌ക്കൊപ്പം ‘മരുമലര്‍ച്ചി’ പൃഥ്വിരാജിനൊപ്പം തേജാഭായ് ആന്റ് ഫാമിലി എന്ന ചിത്രത്തിലുമാണ് ഷക്കീല അഭിനയിച്ചത്. ഛോട്ടാമുംബൈയുടെ ലൊക്കേഷനിലെത്തിയപ്പോള്‍ ‘ഞങ്ങളും ഷക്കീലയുടെ ഫാന്‍സ്’ ആണെന്ന് മോഹന്‍ലാല്‍ തന്നോടു പറഞ്ഞെന്ന് ഷക്കീല പറയുന്നു. പത്രക്കാര്‍ കേട്ടാല്‍ വിവാദമാകില്ലേയെന്നു ചോദിച്ചപ്പോള്‍ ചിരി മാത്രമായിരുന്നു മോഹന്‍ലാലിന്റെ മറുപടിയെന്നും ഷക്കീല പറയുന്നു. ചാനല്‍ പരിപാടിക്കിടെയാണ് ഷക്കീല ഇക്കാര്യം പറഞ്ഞത്. മമ്മൂട്ടി ചിത്രത്തില്‍ അഭിനയിച്ചെങ്കിലും വളരെ ദൂരത്ത് നിന്നാണ് മമ്മൂട്ടിയെ കണ്ടത്. അതൊരു ഭാഗ്യമായി കരുതുന്നു എന്നും ഷക്കീല പറയുന്നു. മമ്മൂട്ടിക്കും മോഹന്‍ലാലിനും ശേഷം ആര് എന്ന ചോദ്യത്തിനുള്ള മറുപടിയാണ് പൃഥ്വിരാജ് എന്നാണ് അദ്ദേഹത്തെക്കുറിച്ച് ഷക്കീല അഭിപ്രായപ്പെട്ടത്. മലയാളത്തിലെ പ്രമുഖ താരങ്ങളെക്കുറിച്ചുള്ള അഭിപ്രായം പങ്കുവെച്ച ഷക്കീല താന്‍ വലിയ ദിലീപ് ആരാധികയാണെന്നും വെളിപ്പെടുത്തി. ദിലീപിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നും ഷക്കീല പറഞ്ഞു.