Watch Video: സ്‌പ്ളിറ്റ്‌സ് വില്ല 8 ല്‍ സണ്ണിലിയോണിന്‌ മത്സരാര്‍ത്ഥിയുടെ മോശം പെരുമാറ്റം..

ന്യൂഡല്‍ഹി: ബോളിവുഡ്‌ നെഞ്ചിടിപ്പ്‌ മാദകതാരം സണ്ണിലിയോണ്‍ അവതാരക വേഷത്തിലെത്തുന്ന സ്‌പ്ളിറ്റ്‌സ്വില്ല പരിപാടിയില്‍ താരത്തിന്‌ മത്സരാര്‍ത്ഥിയില്‍ നിന്നും മോശം പെരുമാറ്റം. കഴിഞ്ഞ സീസണിലെ ജേതാവും ടെലിവിഷന്‍ നടി സറാ ഖാന്റെ മുന്‍ കാമുകനുമായ പരാസ്‌ഛബ്രയില്‍ നിന്നുമായിരുന്നു സണ്ണിക്ക്‌ മോശം പെരുമാറ്റം നേരിടേണ്ടി വന്നത്‌.

പരിപാടിയുടെ ഷൂട്ടിനിടയില്‍ താരത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റാനായി ഇയാള്‍ അശ്‌ളീലം കലര്‍ന്ന തമാശകള്‍ താരത്തിനോട്‌ പറഞ്ഞിരുന്നതായിട്ടാണ്‌ റിപ്പോര്‍ട്ടുകള്‍. ആദ്യമൊക്കെ സംഗതി അവഗണിച്ചെങ്കിലും കാര്യങ്ങള്‍ കൂടുതല്‍ മോശമാകുന്ന ഘട്ടത്തില്‍ താരം പരിപാടിയുടെ നിര്‍മ്മാതാക്കളോട്‌ വിവരം പറയുകയായിരുന്നു. സാധാരണഗതിയില്‍ സണ്ണി ഷൂട്ടിംഗിനായി എത്തുന്നത്‌ ഭര്‍ത്താവ്‌ ദാനിയേല്‍ വെബ്ബറിനൊപ്പമാണ്‌. അതുകൊണ്ട്‌ തന്നെ ആരും താരത്തിനോട്‌ അടുത്തുകൂടുകയോ മോശമായി പെരുമാറുകയോ ചെയ്യാറില്ല. എന്നാല്‍ പരാസാകട്ടെ സണ്ണിയെ വലയിലാക്കാന്‍ നിരന്തര പ്രയത്നം നടത്തുകയായിരുന്നെന്നാണ്‌ വിവരം.

പരിപാടിയുടെ ലോഞ്ചിംഗ്‌ വേളയില്‍ പരാസിന്റെ അഭാവം ശ്രദ്ധേയമായിരുന്നു. പരാസിനെ വിളിക്കരുതെന്ന്‌ താരം നിര്‍മ്മാണ ടീമിനോട്‌ നിര്‍ദേശിച്ചതിന്റെ ഫലമാണ്‌ ഇതെന്നാണ്‌ വിലയിരുത്തല്‍. എന്നാല്‍ പരാസാകട്ടെ ഈ റിപ്പോര്‍ട്ടുകള്‍ അസംബന്ധമാണെന്നാണ്‌ പ്രതികരിച്ചിരിക്കുന്നത്‌. പരിപാടിയുടെ ലോഞ്ചിംഗ്‌ ചടങ്ങിന്‌ ക്ഷണം ലഭിച്ചിരുന്നെന്നും അസുഖം മൂലമാണ്‌ പോകാതിരുന്നതെന്നും പറഞ്ഞു.

 

© 2024 Live Kerala News. All Rights Reserved.