ഒപ്പത്തിലെ ‘മിനുങ്ങും മിന്നാമിനുങ്ങേ..’ എന്ന പാട്ട് പുറത്തിറങ്ങി; വീഡിയോ കാണാം

കൊച്ചി: മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഒപ്പത്തിന്റെ ആദ്യ വീഡിയോ സോങ് പുറത്തിറങ്ങി. ‘മിനുങ്ങും മിന്നാമിനുങ്ങേ..’ എന്നാരംഭിക്കുന്ന ഗാനം പാടിയിരിക്കുന്നത് എം.ജി.ശ്രീകുമാറും ശ്രേയ ജയദീപും ചേര്‍ന്നാണ്. ബി.കെ.ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ജിം, ബിബി, എല്‍ദോസ്, ജസ്റ്റിന്‍ എന്നിവര്‍ ചേര്‍ന്നാണ്. ഊട്ടിയിലാണ് ഗാനത്തിന്റെ ചിത്രീകരണം.വിമല രാമനും അനുശ്രീയുമാണ് നായികമാര്‍. രണ്‍ജി പണിക്കര്‍, ചെമ്പന്‍ വിനോദ് ജോസ്, അജു വര്‍ഗീസ്, കലാഭവന്‍ ഷാജോണ്‍, കുഞ്ചന്‍, നെടുമുടി വേണു, മാമുക്കോയ, അര്‍ജുന്‍ നന്ദകുമാര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ഓണത്തിന് ചിത്രം പ്രദര്‍ശനത്തിനെത്തും.