ചെന്നൈ: തെന്നിന്ത്യന്‍ താരസുന്ദരി നായന്‍താരയുടെ യുവസംവിധായകന്‍ വിഘ്‌നേഷുമായുള്ള പ്രണയം തലവേദന സൃഷ്ടിക്കുന്നത് തമിഴിലെ സംവിധായകര്‍ക്കാണ്. നയന്‍സിന്റെ ചിമ്പുവുമായും പ്രഭുദേവയുമായുള്ള പ്രണയവും സംവിധായകര്‍ക്ക് ബാധിച്ചില്ലായിരുന്നു. കാമുകന്‍ വിഘ്‌നേഷിന് കൂടി കഥ ഇഷ്ടപ്പെട്ടാലെ നയന്‍താര പുതിയ ചിത്രങ്ങള്‍ക്ക് ഡേറ്റ് നല്‍കൂ എന്നതാണ് തമിഴകത്ത് നിന്നുള്ള പുതിയ വാര്‍ത്തകള്‍. പുതിയ സിനിമകളുടെ കഥ കേള്‍ക്കാന്‍ നയന്‍സ് കാമുകനെയും ഒപ്പം കൂട്ടുന്നതായാണ് സംവിധായകരുടെ പരാതി. മാത്രമല്ല നയന്‍സിനും കാമുകനും തോന്നുന്ന സമയത്താണ് ഇവര്‍ കഥ കേള്‍ക്കാന്‍ എത്തുന്നതെന്നും സംവിധായകര്‍ പറയുന്നു. വിഘ്‌നേഷ് ശിവയുടെ പെരുമാറ്റവും പല മുതിര്‍ന്ന സംവിധായകര്‍ക്കും ഇഷ്ടപ്പെടുന്നില്ല. അതേസമയം നയന്‍സിനെ നായികയാക്കി നായികയാക്കി വിഘ്‌നേഷ് സംവിധാനം ചെയ്യുന്ന പുതിയ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.