കണ്ണുര്‍: ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ സിപിഎം സംഘടിപ്പിച്ച നമ്മളൊന്ന് സാംസ്‌കാരിക ഘോഷയാത്രയില്‍ തിടമ്പ് നൃത്തം. ബക്കളത്ത് നടന്ന ഘോഷയാത്രയിലാണ് തളിപ്പറമ്പ് തൃച്ചംബരം ക്ഷേത്രത്തിലെ ശ്രീകൃഷ്ണന്‍, ബലരാമന്‍ പ്രതിഷ്ഠകളുടെ തിടമ്പേറ്റിയാണ് ഘോഷയാത്രയില്‍ നൃത്തം ചവിട്ടിയത്. സിപിഎം ഘോഷയാത്രയില്‍ ശ്രീകൃഷ്ണ വേഷം എന്ന് രീതിയില്‍ ദൃശ്യമാധ്യമത്തില്‍ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ വാര്‍ത്ത വന്നതിന് പിന്നാലെ വിശദീകരണവുമായി പാര്‍ട്ടി ജില്ലാ സെക്രട്ടറി പി ജയരാജന്‍ രംഗത്ത് വന്നു. തിടമ്പ് നൃത്തം ഒരു കലാരൂപം മാത്രമാണെന്നും അതിനെ കൃഷ്ണവേഷവുമായി ദുര്‍വ്യാഖ്യാനിക്കരുതെന്നും അദ്ദേഹം പറഞ്ഞു.