കൊച്ചി: കലാമൂല്യവും വ്യത്യസ്തവുമായ വേഷങ്ങളായാല്‍ ഒന്നും നോക്കാതെ അഭിനയിക്കുമെന്ന് ശ്രുതി മേനോന്‍ പറഞ്ഞു.സിനിമാ നടി, അവതാരക, മോഡല്‍ എന്നിങ്ങനെ നിരവധി വേഷങ്ങളില്‍ തുളങ്ങിയിരിക്കുന്നു ശ്രുതി മേനോന്‍. ടോപ്പ്‌ലെസ്സ് പരസ്യ ചിത്രം വരെ വിവാദങ്ങളും ശ്രുതിയെ പിന്തുടര്‍ന്നിരുന്നു. ഫോര്‍വേഡ് മാഗസിന്റെ ഫോട്ടോഷൂട്ടിലാണ് ടോപ്പ്‌ലെസ്സായ് അഭിനയിച്ചത്. എന്നാല്‍ ഇതൊന്നും തന്നെ ബാധിച്ചിട്ടെയില്ലെന്ന് ശ്രുതി പറയുന്നു. ‘ആ പരസ്യത്തിന്റെ ആര്‍ട്ടിസ്റ്റിക് വാല്യൂ മനസ്സിലാകാത്തവരാണ് വിമര്‍ശിക്കുന്നത്. അതില്‍ എന്താണിത്ര അശ്ലീലം? വിമര്‍ശിക്കുന്നവര്‍ക്ക് ഈസ്തറ്റിക് സെന്‍സ് കുറവാണെന്നു മാത്രമേ തനിക്ക് പറയാനുള്ളൂ’ എന്ന് ശ്രുതി വെളിപ്പെടുത്തി.
ആദ്യ ചിത്രമായ സഞ്ചാരിയില്‍ രണ്ടു പെണ്‍കുട്ടികള്‍ തമ്മിലുള്ള പ്രണയമായിരുന്നു. ചിത്രത്തിലെ നായികമാരില്‍ ഒരാളായ ലൈല എന്ന കഥാപാത്രമായി അഭിനയിച്ചാണ് വ്യത്യസ്ത വേഷങ്ങള്‍ക്ക് ശ്രുതി തുടക്കമിട്ടത്. ചിത്രം ഒട്ടേറേ അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളില്‍ പ്രദര്‍ശിപ്പിക്കുകയും നിരവധി പുരസ്‌കാരങ്ങള്‍ നേടുകയും ചെയിതിരുന്നു
. വ്യത്യസ്തതകളുടെ വഴിയിലൂടെ സഞ്ചരിച്ചാണ് കിസ്മത്തിലെ നായികയായും ശ്രുതി തിളങ്ങിയത്. 23 വയസ്സുകാരനെ മുസ്ലീം യുവാവിനെ പ്രണയിക്കുന്ന 28 വയസ്സുള്ള അനിത എന്ന ദളിത് യുവതിയായാണ് കിസ്മത്തില്‍. ‘എന്തൊക്കെ വിവാദങ്ങള്‍ വന്നാലും അത് എന്നെ ബാധിക്കില്ലെന്ന് ശ്രുതി അങിപ്രായപ്പെട്ടു.