കോട്ടയം: തമിഴ് നടന്‍ വിജയ്‌യുടെ പിതാവും തമിഴിലെ പ്രശസ്ത നിര്‍മാതാവും സംവിധായകനുമാണ് എസ്.എ.ചന്ദ്രശേഖരനാണ് കുമരകത്തെ റിസോര്‍ട്ടില്‍ കാല്‍ വഴുതി വീണ് ഗുരുതര പരിക്കേറ്റത്. ഇദ്ദേഹത്തിന്റെ തലയ്ക്കും നട്ടെല്ലിനുമാണു പരിക്കേറ്റത്. ഇദ്ദേഹത്തെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ വിജയ് കേരളത്തിലേക്ക് പുറപ്പെട്ടിട്ടുണ്ട്.