മുംബൈ: ബോളിവുഡ് താരം സണ്ണി ലിയോണിന്റെ ഏറ്റവും ചെറിയ ആരാധികയെ നേരിട്ടു കണ്ട അനുഭവം പങ്കുവെച്ചിരിക്കുന്നു താരം. ഷൂട്ടിങ് സെറ്റില്‍ സണ്ണിയെ കണ്ടപ്പോള്‍ താരത്തിന്റെ തോളിലേക്ക് ഒറ്റച്ചാട്ടം. പിന്നെ അമ്മയും അച്ഛനും പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും കുട്ടി പിടി വിട്ടില്ല. താരത്തിന്റെ ചുമലില്‍ നിന്ന് പിടി വിടുന്നില്ല ഈ കൊച്ച് ആരാധിക. അവരെയൊന്നു നോക്കിയതുപോലുമില്ല. ആരാധികയുടെ ഈ പ്രകടനം ആസ്വദിച്ച് സണ്ണിയും. സണ്ണി ലിയോണിന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്ത് വിട്ടത്.