കൊച്ചി:കുഞ്ചാക്കോ ബോബന്‍ കേന്ദ്രകഥാപാത്രമാകുന്ന ‘കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ’യുടെ ടീസര്‍ പുറത്തിറങ്ങി. നടന്‍ സുധീഷിന്റെ മകന്‍ രുദ്രാക്ഷാണ് ചിത്രത്തില്‍ ബോബനൊപ്പം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രം ഉദയാ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ചാക്കോച്ചന്‍ തന്നെയാണ് നിര്‍മ്മിക്കുന്നത്. മുന്‍നിര ബാനറായിരുന്ന ഉദയാ സ്റ്റുഡിയോ കുഞ്ചാക്കോ ബോബന്റെ മുത്തച്ഛന്‍ കുഞ്ചാക്കോയുടെ ഉടമസ്ഥതയില്‍ ഉള്ളതായിരുന്നു. പിന്നീട് ചാക്കോച്ചന്റെ പിതാവ് ബോബന്‍ കുഞ്ചാക്കോയുടെ മേല്‍നോട്ടത്തിലും ‘ഉദയ’ കുറേക്കാലം സിനിമയില്‍ സജീലമായിരുന്നു. സംവിധായകന്‍. നെടുമുടി വേണു, മുകേഷ്, സുരാജ് വെഞ്ഞാറമ്മൂട്, അജു വര്‍ഗീസ്, മണിയന്‍ പിള്ള രാജു എന്നിവരും കഥാപാത്രങ്ങളായെത്തും. ചിത്രം ഓണത്തിന് തിയറ്ററകളിലെത്തും.