കണ്ണൂര്‍: കേരളത്തില്‍ ശീകൃഷ്ണജയന്തി ഘോഷയാത്രക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കണ്ണൂരില്‍ സിപിഎമ്മിന്റെ ചട്ടമ്പിസ്വാമി ദിനാഘോഷവും ഇന്ന്. ഒരേദിനം രണ്ടു പരിപാടികളിലായി സിപിഎമ്മും ആര്‍എസ്എസും നടത്താനിരിക്കുന്ന ആഘോഷപരിപാടികളുടെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പത്തിടങ്ങളില്‍ കനത്ത ജാഗ്രതാ നിര്‍ദേശവും അധികം പൊലീസുകാരെയും വിന്യസിപ്പിച്ചിട്ടുണ്ട്. ചട്ടമ്പി സ്വാമി ദിനാഘോഷത്തിന്റെ ഭാഗമായി വര്‍ഗ്ഗീയ വിരുദ്ധ പ്രചരണം എന്ന ആശയത്തില്‍ 2000 കേന്ദ്രങ്ങളില്‍ ഘോഷയാത്ര ഉള്‍പ്പെടെയുള്ള പരിപാടികളാണ് സിപിഎം ആസൂത്രം ചെയ്യുന്നത്. അത്രയും തന്നെ സ്ഥലങ്ങളില്‍ ആര്‍എസ്എസും ശോഭായാത്രകള്‍ സംഘടിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പൊലീസും ക്രമസമാധാന പാലനത്തിനായി സുസജ്ജമായി തയ്യാറായിരിക്കുന്നത്. പയ്യന്നൂര്‍, മട്ടന്നൂര്‍, തലശ്ശേരി ഉള്‍പ്പെടെയുള്ള കണ്ണൂരിലെ 10 കേന്ദ്രങ്ങളില്‍ അധിക സേനയെ വിന്യസിപ്പിച്ചാണ് പൊലീസ് നിലകൊള്ളുന്നത്. അടുത്തിടെ പയ്യന്നൂരും നാദാപുരത്തുമുണ്ടായ രാഷ്ട്രീയഅക്രമങ്ങളുടെ പശ്ചാത്തലത്തില്‍ തലശ്ശേരി, പയ്യന്നൂര്‍, മട്ടന്നൂര്‍ എന്നിവിടങ്ങളില്‍ കനത്ത ജാഗ്രതാ നിര്‍ദേശമാണ്.