വീണ്ടും ബാഷ വരുന്നു; ഡിജിറ്റല്‍ രൂപത്തില്‍; മാണിക് ബാഷ

ചെന്നൈ: സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് നായകനായ ബ്രഹ്മാണ്ഡ ഹിറ്റ് ചിത്രം ബാഷ ഡിജിറ്റല്‍ രൂപത്തില്‍ എത്തുന്നു. സുരേഷ് കൃഷ്ണ ഒരുക്കിയ ചിത്രം ഡിജിറ്റല്‍ രൂപത്തില്‍ യന്തിരന്‍2 വിന് മുന്‍പ് ചിത്രം റിലീസ് ചെയ്‌തേക്കും. സത്യാ മൂവീസിന്റെ ബാനറില്‍ ആര്‍.എം വീരപ്പനാണ് ചിത്രം നിര്‍മ്മിക്കുന്നത്. അടുത്ത മാസം ബാഷയുടെ ഡിജിറ്റല്‍ ട്രെയിലര്‍ പുറത്തിറങ്ങും. രജനിയുടെ പിറന്നാളായ ഡിസംബര്‍ 12 ന് റിലീസ് ചെയ്യാനാണ് തീരുമാനം. യന്തിരന്‍ 2ന്റെ റിസീസ് അടുത്ത വര്‍ഷമാണ്. പുതിയ വേര്‍ഷനില്‍ ബാഷ കാണാന്‍ ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്. നാന്‍ ഒരു തടവെ സ്വന്നാ നൂറുതടവ് സ്വന്നമാതിരി ഡിജിറ്റല്‍ ശബ്ദത്തില്‍ മുഴങ്ങിക്കേള്‍ക്കും.

© 2024 Live Kerala News. All Rights Reserved.