തിരുവനന്തപുരം: സ്വാശ്രയ കോളജ് വിഷയത്തില്‍ യാതൊരു വിട്ടുവീഴ്ച്ചക്കും സര്‍ക്കാര്‍ തയ്യാറല്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. മാനേജ്‌മെന്റുകള്‍ കോടതിയെ സമീപിച്ചാല്‍ സര്‍ക്കാര്‍ നിലപാട് കോടതിയെ അറിയിക്കും. ഫീസ് ഏകീകരണം ചര്‍ച്ചയിലൂടെ പരിഹരിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഒരുകാരണവശാലും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പിന്നോട്ടുപോകില്ല. മെറിറ്റ്-മാനേജ്‌മെന്റ് സീറ്റുകളില്‍ വിവേചനം ഉണ്ടാകില്ലെന്നും അവര്‍ പറഞ്ഞു. അതേസമയം സര്‍ക്കാറുമായി പരസ്യമായ ഏറ്റുമുട്ടലിനില്ലെന്ന നിലപാടിലാണ് സ്വാശ്രയകോളജ് മാനേജ്‌മെന്റുകള്‍. അതേസമയം പ്രശ്‌നം സങ്കീര്‍ണ്ണമായ നിയമക്കുരുക്കിലേക്ക് നീങ്ങും. പ്രവേശനപരീക്ഷയും ഫീസും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സര്‍ക്കാറില്‍ നിക്ഷിപ്തമാക്കുന്ന പഴയ സ്വാശ്രമയനിയമത്തിന്റെ ബാക്കിപത്രമാകും പുതിയ നീക്കവും. കഴിഞ്ഞ ഇടതുസര്‍ക്കാറിന്റെ കാലത്ത് സര്‍ക്കാറിന്റെ സ്വാശ്രയനിയമം ഹൈക്കോടതി റദ്ധാക്കിയെങ്കിലും സുപ്രീംകോടതി കൃത്യമായ നിലപാട് സ്വീകരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ സ്വാശ്രയ കോളജ് വിഷയം സര്‍ക്കാറിന് കീറാമുട്ടിയാകും.