പയ്യന്നൂരില്‍ സിപിഎം പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കുന്നു;ഡിവൈഎഫ്‌ഐ നേതാവിനെതിരെ കാപ്പ ചുമത്തി സെന്‍ട്രല്‍ ജയിലില്‍ അടച്ചതിനെതിരെയാണ് പ്രതിഷേധം

കണ്ണൂര്‍: ഡിവൈഎഫ്‌ഐ നേതാവിനെതിരെ കാപ്പ ചുമത്തി പൊലീസ് സെന്‍ട്രല്‍ ജയിലില്‍ അടച്ചതിനെതിരെ ഇടത് സര്‍ക്കാര്‍ ഭരണത്തിന്‍ കീഴില്‍ സിപിഎം പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കുന്നു്. പയ്യന്നൂരില്‍ ബിഎംഎസ് പ്രവര്‍ത്തകനായ രാമചന്ദ്രന്‍ കൊല്ലപ്പെട്ട കേസിലാണ് ഡിവൈഎഫ്‌ഐ മേഖല കമ്മിറ്റി ഭാരവാഹിയും അന്നൂറിലെ സിപിഎമ്മിന്റെ മുന്‍ ബ്രാഞ്ച് സെക്രട്ടറി കൂടിയായ ടി.സി.വി നന്ദകുമാറിനെ പൊലീസ് ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. ഈ കേസുമായി ബന്ധപ്പെട്ട് നന്ദകുമാര്‍ പയ്യന്നൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയിരുന്നു. സിപിഐഎം പ്രവര്‍ത്തകന്‍ ധനരാജിനെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ബിഎംഎസ് പ്രവര്‍ത്തകനായ രാമചന്ദ്രനെ ഒരു സംഘം ആളുകള്‍ വീടുവളഞ്ഞ് കൊലപ്പെടുത്തിയത്. കാപ്പ ചുമത്തിയതിനെ തുടര്‍ന്ന് നന്ദകുമാറിനെ ഇപ്പോള്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.