പിണറായി വിജയന് ആവോളം പുകഴ്ത്തല്‍; കെ. കരുണാകരന്‍ കഴിഞ്ഞാല്‍ കേരളത്തിന്റെ ലീഡര്‍ പിണറായി തന്നെ; മുഖ്യമന്ത്രിയെ മണിയടിച്ച് വെള്ളാപ്പള്ളി നടേശന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കെ. കരുണാകരന്‍ കഴിഞ്ഞാല്‍ കേരളത്തിന്റെ ലീഡര്‍ പിണറായി വിജയനാണെന്നും തനിക്ക് ഏറെ ഇഷ്ടമുള്ള നേതാവാണ് പിണറായിയെന്നും വെള്ളാപ്പള്ളി പറഞ്ഞു. കേരളത്തിന് ഒരു ലീഡര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇന്ന് രണ്ടാമത്തെ ഒരു ലീഡര്‍ ഉണ്ടായിരിക്കുകയാണ്. പിണറായി കരുത്തനായ നേതാവാണ്. അദ്ദേഹത്തിന് കേരളത്തെ നന്നായി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയും. പുനലൂര്‍ ടിബിയില്‍ വെച്ച് പിണറായിയുമായി ഞാന്‍ സംസാരിച്ചത് ചിലര്‍ വിവാദമാക്കാന്‍ ശ്രമിക്കുകയാണ്. അതിന്റെ ഒരു കാര്യവുമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്.എന്‍.ഡി.പിയുടെ എല്ലാ സ്‌കൂളുകളും സര്‍ക്കാരിന് വിട്ടുകൊടുക്കാന്‍ തയ്യാറാണ്. സംവരണാടിസ്ഥാനത്തില്‍ പ്രവേശനം നടത്തിയാല്‍ മാത്രം മതി. മാനേജ്‌മെന്റുകള്‍ പ്രവേശനത്തിന് പണം വാങ്ങരുതെന്ന നിലപാടിനോട് താനും യോജിക്കുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.