മുംബൈയിലും ഐഎസ് റിക്രൂട്ട്‌മെന്റ്; ഒരു കുടുംബത്തിലെ അഞ്ച് പേര്‍ ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേരുന്നതിനായി രാജ്യം വിട്ടു; മലയാളി അധ്യാപകനെതിരെ പരാതി

മുംബൈ: മുംബൈയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേരുന്നതിനായി രാജ്യം വിട്ടെന്ന് റിപ്പോര്‍ട്ട്. അഷ്ഫാഖ് അഹമ്മദ് (26), ഇയാളുടെ ഭാര്യ, കുഞ്ഞ്, ബന്ധുവായ മൊഹമ്മദ് സിറാജ് (22), ഇജാസ് റഹ്മാന്‍ എന്നിവരടങ്ങുന്ന സംഘമാണ് കഴിഞ്ഞ ജൂണ്‍ അവസാനം ഐഎസില്‍ ചേരുന്നതിനായി രാജ്യം വിട്ടിരിക്കുന്നത്. തിരിച്ചു വരാന്‍ ആഗ്രഹിക്കുന്നില്ലെന്നുമുള്ള സന്ദേശം കാണാതായ അഷ്ഫാഖിന്റെ ഇളയസഹോദരന് ലഭിക്കുന്നത്. മാതാപിതാക്കളെ സംരക്ഷിക്കണമെന്ന് സന്ദേശത്തിലൂടെ അഷ്ഫാഖ് സഹോദരനോട് ആവശ്യപ്പെട്ടു.

അഷ്ഫാഖിന്റെ പിതാവ് അബ്ദുള്‍ മജീജ് ആഗസ്ത് ആറിന് പൊലീസിന് നല്‍കിയ പരാതിയില്‍ മതപ്രഭാഷകനായ മുഹമ്മദ് ഹനീഫ്, അഷ്ഫാഖിനൊപ്പം സിറിയ സന്ദര്‍ശിച്ച കേരളത്തില്‍ നിന്നുള്ള ഒരു സ്‌കൂള്‍ അധ്യാപകന്‍, നവി മുംബൈ സ്വദേശി ആര്‍ഷി ഖുറേഷി, കല്ല്യാണ്‍ സ്വദേശി റിസ്വാന്‍ ഖാന്‍ എന്നിവര്‍ ചേര്‍ന്നാണ് തന്റെ മകനെ ഐഎസില്‍ ചേര്‍ത്തതെന്നാണ് പറയുന്നത്. ഇവരില്‍ മുഹമ്മദ് ഹനീഫിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. ആര്‍ഷി ഖുറേഷിയും റിസ്വാന്‍ ഖാനും മലയാളികളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്ത സംഭവത്തില്‍ കേരള പൊലീസിന്റെ കസ്റ്റഡിയിലാണുള്ളത്. താനും കുടുംബവും ബര്‍വേലി വിഭാഗം മുസ്ലീങ്ങളായിരുന്നുവെങ്കിലും തന്റെ മകന്‍ 2014ല്‍ അല്‍ ഇ ഹദീസ് വിഭാഗത്തിലേക്ക് പരിവര്‍ത്തനം ചെയ്തുവെന്നും അബ്ദുള്‍ മജീദ് പരാതിയില്‍ പറയുന്നു.

© 2024 Live Kerala News. All Rights Reserved.