ഒളിമ്പിക്‌സില്‍ ബ്രസീല്‍ ചരിത്രം സൃഷ്ടിച്ചു; ബ്രസീലിന് സ്വര്‍ണം നേടിക്കൊടുത്ത് വീര നായകനായ നെയ്മര്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു; ടീമിനായി വലിയ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിഞ്ഞുവെന്ന് നെയ്മര്‍

റിയോ ഡി ജനീറോ: ബ്രസീലിന്റെ ഫുട്‌ബോള്‍ ചരിത്രത്തിലേക്ക് ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിക്കൊടുത്ത് വീര നായകനായ നെയ്മര്‍ ബ്രസീല്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു. അഞ്ചു തവണ ലോകകിരീടം നേടിയിട്ടും ഒളിംപിക്‌സിലെ സ്വര്‍ണം മാത്രം ബ്രസീലില്‍നിന്ന് അകന്നു നില്‍ക്കുകയായിരുന്നു. എന്നാല്‍ നെയ്മറിന്റെ കരുത്തില്‍ ബ്രസീല്‍ ചരിത്രത്തിലേക്കു നടന്നുകയറി.
ഒളിമ്പിക്‌സില്‍ സ്വര്‍ണനേട്ടത്തോടെ ടീമിനായി വലിയ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിഞ്ഞുവെന്നു വിരമിക്കല്‍ പ്രഖ്യാപനത്തില്‍ നെയ്മര്‍ പറഞ്ഞു. കഴിഞ്ഞ ലോകകപ്പില്‍ ജര്‍മനിയോടേറ്റ തോല്‍വിയുടെ ആഘാതത്തിനുശേഷമാണ് ബ്രസീല്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്കു നെയ്മര്‍ എത്തിയത്. മെസ്സിക്കും സുവാരസിനുമൊപ്പം എഫ്‌സി ബാഴ്‌സലോനയിലാണ് നെയ്മര്‍ കളിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.