കൊച്ചിയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ചു; സ്വന്തം പിസ്റ്റളില്‍ നിന്ന് അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നു; അപകടം നൈറ്റ് പട്രോളിംഗിനിടെ

കൊച്ചി: കൊച്ചിയില്‍ നൈറ്റ് പട്രോളിംഗിനിടെ പോലീസ് ഉദ്യോഗസ്ഥന്‍ അബദ്ധത്തില്‍ വെടിയേറ്റു മരിച്ചു. തൃപ്പൂണിത്തുറ എആര്‍ ക്യാമ്പിലെ അസിസ്റ്റന്റ് കമാന്‍ഡന്റ് ഇരുമ്പനം കളച്ചിങ്കല്‍ വീട്ടില്‍ സാബു മാത്യുവാണു മരിച്ചത്. ഇദ്ദേഹത്തിന്റെ കൈയിലുണ്ടായിരുന്ന പിസ്റ്റളില്‍ നിന്നു അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നു. ഡ്രൈവര്‍ക്കും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനും ഒപ്പം പട്രോളിംഗ് നടത്തുന്നതിനിടെ വാഴക്കാലയില്‍ വെച്ചാണ് സ്വന്തം പിസ്റ്റളില്‍ നിന്നും അബദ്ധത്തില്‍ വെടിപൊട്ടിയത്. ഞായറാഴ്ച പുലര്‍ച്ചെ 1.45 ഓടെയാണ് അപകടം നടന്നത്. ഒപ്പമുണ്ടായിരുന്ന പൊലീസുകാര്‍ സാബുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനിയില്ല. മൃതദേഹം പാലാരിവട്ടം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

© 2024 Live Kerala News. All Rights Reserved.