കണ്ണൂരില്‍ സ്‌ഫോടനത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു; ബോംബ് നിര്‍മ്മാണത്തിനിടെയാണ് അപകടമെന്ന് സിപിഎം

കണ്ണൂര്‍: കണ്ണൂരില്‍ സ്‌ഫോടനത്തില്‍ ബോംബ് പൊട്ടി ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത് ബോംബ് നിര്‍മ്മാണത്തിനിടെ പൊട്ടിത്തെറിച്ചെന്ന് സൂചന. കോട്ടയംപോയില്‍ കോലക്കാവ് സ്വദേശി ദീഷിത് (23) ആണ് മരിച്ചത്. ബോംബ് നിര്‍ണാമത്തിനിടെ സ്ഫോടനമുണ്ടായതെന്നാണ് സിപിഎം ആരോപണം. കോട്ടയംപൊയില്‍ കോലക്കാവിനു സമീപത്തു വച്ചാണു ബോംബ് പൊട്ടിയത്. സ്ഫോടനം നടക്കുമ്പോള്‍ ദീക്ഷിത് മാത്രമാണു വീട്ടിലുണ്ടായിരുന്നത്. വീടിന്റെ ഒന്നാം നിലയിലാണു സ്ഫോടനമുണ്ടായത്. മുകള്‍ നിലയിലെ ഓടുകളടക്കം മേല്‍ക്കൂരയുടെ ഭാഗം തകര്‍ന്നു. ബോംബ് നിര്‍മാണത്തിനിടെയാണു സ്ഫോടനമെന്നു സംശയിക്കുന്നതായി പൊലീസും അറിയിച്ചു. വന്‍ പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് പ്രദേശവാസികളാണ് ആദ്യം ഓടിയെത്തിയത്.

© 2024 Live Kerala News. All Rights Reserved.