റിസര്‍വ് ബാങ്ക് ഗവര്‍ണ്ണര്‍ രഘുറാം രാജന്‍ പടിയിറങ്ങുന്നു; പുതിയ ആര്‍ബിഐ ഗവര്‍ണ്ണറായെത്തുന്നത് പിന്‍ഗാമിയായ ഊര്‍ജിത് പട്ടേല്‍; സാമ്പത്തിക അച്ചടക്കത്തില്‍ കര്‍ക്കശക്കാരന്‍

ന്യൂഡല്‍ഹി: രാജ്യത്തെ നാണയപെരുപ്പം നിയന്ത്രിക്കുന്നതിലും വായ്പാ നിരക്കുകള്‍ തീരുമാനിക്കുന്നതിലും ധീരമായ തീരുമാനം കൈക്കൊണ്ട രഘുറാം രാജന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണ്ണര്‍ പദവി ഒഴിയുന്നു. അദേഹത്തിന്റെ പിന്‍ഗാമിയും കൂട്ടാളിയുമായ ഊര്‍ജിത് പട്ടേലാണ് അടുത്ത ആര്‍ബിഐ ഗവര്‍ണ്ണറാവുക. രഘുറാം രാജന്‍ അടുത്ത മാസം നാലിന് സ്ഥാനമൊഴിയും. ബ്രിട്ടണിലെ യേല്‍ സര്‍വകലാശാലയില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റുള്ള ഉര്‍ജിത് പട്ടേല്‍ ആര്‍ബിഐയില്‍ വായ്പാനയത്തിന്റെ ചുമതലയിലുള്ള ഡെപ്യൂട്ടി ഗവര്‍ണറാണ്. രഘുറാംരാജനെ പോലെത്തന്നെ സാമ്പത്തിക അച്ചടക്കത്തില്‍ കര്‍ക്കശ നിലപാടുകാരനാണ് ഇദ്ദേഹവും. 52കാരനായ ഉര്‍ജിത് നേരത്തെ ഊര്‍ജ മന്ത്രാലയത്തിലും സാമ്പത്തിക കാര്യ വകുപ്പിലും ഉപദേഷ്ടാവായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്), എസ്ബിഐ ഡയറക്ടര്‍, റിലയന്‍സ് ഇന്‍ഡസ്ട്രി തുടങ്ങിയ ചുമതലവകളും വഹിച്ചിട്ടുണ്ട്. അദേഹത്തിന്റെ വരവും ഇന്ത്യന്‍ സാമ്പത്തിക മേഖലയ്ക്ക് പ്രതീക്ഷകളാണ് നല്‍കുന്നത്.

© 2024 Live Kerala News. All Rights Reserved.