എത്ര കൊണ്ടാലും പഠിക്കാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്; ഒറ്റക്കെട്ടായി നീങ്ങിയില്ലെങ്കില്‍ പാര്‍ട്ടി തകരും; രൂക്ഷ വിമര്‍ശനവുമായി എ കെ ആന്റണി

തിരുവനന്തപുരം: കോണ്‍ഗ്രസ് കേരള നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് എ കെ ആന്റണി. എത്രകൊണ്ടാലും പഠിക്കാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. പാര്‍ട്ടിക്കുള്ളില്‍ തലമുറമാറ്റം വേണമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ ജനകീയ അടിത്തറയില്‍ വലിയ തോതില്‍ ചോര്‍ച്ചയുണ്ടായി. സംഘപരിവാര്‍ കോണ്‍ഗ്രസ് വോട്ടുകള്‍ അടര്‍ത്തിയെടുക്കാനുള്ള ശ്രമത്തിലാണ്. കേരളത്തിലെ ജനകീയ അടിത്തറ പങ്കിട്ടടുക്കാനുളള ശ്രമം കോണ്‍ഗ്രസ് തിരിച്ചറിയണം. സമയവും സന്ദര്‍ഭവും ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കില്ലെന്ന് പറഞ്ഞ അദ്ദേഹം ഒറ്റക്കെട്ടായി മുന്നോട്ട് പോയില്ലെങ്കില്‍ അടര്‍ന്നുപോയവര്‍ തിരികെ വരില്ലെന്നും കൂട്ടിച്ചേര്‍ത്തു. ഒന്നിച്ചിരുന്ന് ചര്‍ച്ച നടത്തിയിട്ടും ഗ്രൂപ്പ് ഫോട്ടോ എടുത്തിട്ടും മാത്രം കാര്യമില്ലെന്നും ചെറുപ്പക്കാര്‍ നേതൃത്വത്തിലേക്ക് വരണമെന്നും ആന്റണി വിശദമാക്കി. ഭരണത്തുടര്‍ച്ച ഇല്ലാതെ പോയത് തമ്മില്‍ തല്ല് കൊണ്ടുമാത്രമാണ്. ഗ്രൂപ്പ് സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങേണ്ടെന്നാണ് കെപിസിസി നേതൃത്വത്വത്തിന് രാഹുല്‍ ഗാന്ധി നല്‍കിയ നിര്‍ദേശവും. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസില്‍ തലമുറമാറ്റം വേണമെന്ന ആവശ്യവുമായി ആന്റണി ഇറങ്ങിയത്.

© 2024 Live Kerala News. All Rights Reserved.