ഫേസ്ബുക്കിലെ ലൈവ് സ്ട്രീമിങ്ങിലൂടെ ‘ഇടി’ ചോര്‍ത്തി; ചിത്രം കണ്ടത് 20,000 പേര്‍; സംഭവത്തില്‍ പൊലീസിന് ഒന്നും ചെയ്യാന്‍ പറ്റില്ലെന്ന വെല്ലുവിളിയും

ആലപ്പുഴ: ജയസൂര്യയുടെ പുതിയ ചിത്രം ‘ഇടി’ ഫേസ്ബുക്കിലെ ലൈവ് സ്ട്രീമിങ്ങ് സംവിധാനം വഴി ചോര്‍ത്തി. സിനിമ കണ്ടത് ഇരുപതിനായിരത്തിലധികം ആളുകള്‍. ഗള്‍ഫ് കേന്ദ്രങ്ങളില്‍ ഇടി വ്യാഴാഴ്ച റിലീസ് ചെയ്തതിന് പിന്നാലെയാണ് കാസര്‍ഗോട്ടെ ചെക്കന്‍ എന്ന ഫേസ്ബുക്ക് പേജിലൂടെ ചിത്രം തീയറ്ററുകളില്‍ നിന്ന് ലൈവ് സ്ട്രീമിങ്ങായി പ്രദര്‍ശിപ്പിച്ചത്. സംഭവത്തില്‍ പൊലീസിന് ഒന്നും ചെയ്യാന്‍ പറ്റില്ലെന്ന വെല്ലുവിളിയും ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ടു. കേരളത്തില്‍ ആദ്യമായാണ് ഒരു സിനിമ തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്ന അതേസമയം ഫേസ്ബുക്ക് വഴി ചോരുന്നത്. വ്യാഴാഴ്ച രാവിലെയാണ് ചിത്രം ഫേസ്ബുക്കില്‍ അപ്പ്‌ലോഡ് ചെയ്തതായി കണ്ടെത്തിയത്. നിര്‍മ്മാതാക്കളായ ഇറോസ് ഇന്റര്‍നാഷണലും സംവിധായകന്‍ സജിദ് യഹിയയും ആന്റി പൈറസി സെല്ലിനും പൊലീസിനും പരാതി നല്‍കിയിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.