സിജിറ്റല്‍ ഫോര്‍മാറ്റില്‍ പടം എടുക്കാന്‍ ആദ്യം ഭയം ആയിരുന്നു;പുതിയ സംവിധായകര്‍ക്ക് വേണ്ടത്ര സഹായം ലഭിക്കുന്നില്ല;കോമഡി സിനിമകള്‍ ഏറെ ഇഷ്ടമാണെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍

തിരുവനന്തപുരം: ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ പടം എടുക്കാന്‍ തനിക്ക് ആദ്യം ഭയം ആയിരുന്നുവെന്നും പിന്നീട് അതിനെ കുറിച്ച് പഠിക്കുകയായിരുന്നുവെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. എന്‍എഫ്ഡിസി നല്ല സിനിമക്കായി ഒന്നും ചെയ്യുന്നില്ലെന്നും അവര്‍ ഫൈവ്സ്റ്റാര്‍ സംസ്‌ക്കാരമുള്ളവരാണെന്നും അടൂര്‍ പറഞ്ഞു. പുതിയ സംവിധായകര്‍ക്ക് വേണ്ടത്ര സഹായം ലഭിക്കുന്നില്ല. അതിനാല്‍ സര്‍ക്കാറിന്റെയും വിതരണക്കാരുടെയും മാധ്യമങ്ങളുടെയും ഭാഗത്ത് നിന്ന് സഹായമുണ്ടാകണമെന്നും അടൂര്‍ പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദിലീപിന്റെ സിനിമകളില്‍ തനിക്ക് ഏറെ ഇഷ്ടപ്പെട്ട ചിത്രം സി ഐഡി മൂസയാണെന്നും കോമഡി സിനിമകള്‍ ഏറെ ഇഷ്ടമാണെന്നും അദേഹം പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.