രാജ്യാന്തര ഭീകരസംഘടനയായ റയില്‍ ഹൂണ്‍സ് വീണ്ടും കേരളത്തിലേക്ക്; ട്രെയിനുകളാണ് സംഘത്തിന്റെ ലക്ഷ്യം

ഷൊര്‍ണൂര്‍: രാജ്യാന്തര ഭീകരസംഘടനയായ റെയില്‍ ഹൂണ്‍സ് ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും കേരളലത്തിലെത്തിയതായി വിവരം. പൊതുമുതല്‍ പെയിന്റടിച്ച് നശിപ്പിക്കുകയാണ് സംഘത്തിന്റെ പ്രധാനലക്ഷ്യം. ട്രയിനുകളുടെ ബോഗികള്‍ പെയിന്റടിച്ച് നശിപ്പിക്കുകയാണ് പ്രധാനപണി. ധന്‍ബാദ് ആലപ്പുഴ എക്‌സ്പ്രസിന്റെ മൂന്നു ബോഗികളിങ്ങനെ പെയിന്റിംഗ് ചെയ്തിട്ടുണ്ട്. ഷൊര്‍ണൂരില്‍ ബോഗികള്‍ പൊലീസ് പരിശോധിക്കുകയാണ്. ഷെര്‍ണൂരില്‍ നേരത്തെ മൂന്നു ബോഗികളില്‍ പെയിന്റിംഗ് കണ്ടെത്തിയിരുന്നു. ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ യാര്‍ഡില്‍ നിര്‍ത്തിയിട്ട ആക്‌സിഡന്റ് റിലീഫ് വാനിലായിരുന്നു നേരത്തെ പെയിന്റിംഗ് കണ്ടെത്തിയത്. റെയില്‍ ഹൂണ്‍സിന്റെ ചുരുക്കമായ ആര്‍എസ്, എച്ച് എന്നീ അക്ഷരങ്ങളാണ് ബോഗികളില്‍ വരച്ചിരുന്നത്. ഇതിനടിയിലാണ് റെയില്‍ ഹൂണ്‍സ് എന്നെഴുതിയിരിക്കുന്നത്.
പൊതുമുതല്‍ നശിപ്പിക്കുന്നതില്‍ ശ്രദ്ധ ചെലുത്തുന്ന റയില്‍ ഹൂണ്‍സ് എന്ന സംഘടനയുടെ സാന്നിധ്യം ബ്രിട്ടനിലാണ് ഇതിനു മുന്‍പു കണ്ടെത്തിയത്. പൊതുമുതലുകളില്‍ ചായം പൂശി വൃത്തികേടാക്കുന്നതാണ് റെയില്‍ ഹൂണ്‍സിന്റെ സ്വഭാവം. കേരളത്തില്‍ രണ്ടാം തവണയാണ് ഇത്തരമൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഘത്തെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് പൊലീസ്. പ്രദേശിക പിന്തുണയോടെയാണ് റയില്‍ ഹൂണ്‍സ് പ്രവര്‍ത്തിക്കുന്നതെന്ന് പറയപ്പെടുന്നു.

© 2024 Live Kerala News. All Rights Reserved.