രണ്ട് ഐഎസ് ക്യാമ്പുകള്‍ റഷ്യന്‍ വ്യോമാക്രമണത്തില്‍ തകര്‍ന്നു;ആക്രമണങ്ങളില്‍ 150 ഭീകരരെ വധിച്ചു

ദമാസ്‌കസ്: റഷ്യ ഐഎസിനെതിരെ വ്യോമാക്രമണം ശക്തമാക്കി. സിറിയയിലെ ദേര്‍ ഏല്‍ സോറിലെ രണ്ട് ഐഎസ് ക്യാമ്പുകള്‍ റഷ്യന്‍ വ്യോമാക്രമണത്തില്‍ തകര്‍ന്നു. ആക്രമണങ്ങളില്‍ 150 ലേറെ ഭീകരരെ വധിച്ചു. ആക്രമണം ഇപ്പോഴും തുടരുകയാണ്. റഷ്യയുടെ എസ്.യു 34 വിമാനങ്ങളാണ് ഐ.എസിന് കനത്ത പ്രഹരം ഏല്‍പിച്ചിരിക്കുന്നത്. എന്നാല്‍ ഇറാന്റെ വ്യേമാതാവളം റഷ്യ ഉപയോഗിക്കുന്നതിനെതിരെ അമേരിക്ക രംഗത്ത് വന്നിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.