അനുഷ്‌ക ശരീരം ഭാരം കൂട്ടിയത് ബാഹുബലിയുടെ രണ്ടാം ഭാഗത്തില്‍ വിനയായി; ചിത്രീകരണം വൈകുന്നു

ചെന്നൈ: ‘സൈസ് സീറോ’ എന്ന ചിത്രത്തിന് വേണ്ടി അനുഷ്‌ക ശരീരം ഭാരം കൂട്ടിയത് ബാഹുബലിയുടെ രണ്ടാം ഭാഗത്തില്‍ ചിത്രീകരണത്തിന് വിനയായി. ആദ്യഭാഗത്തില്‍ ‘ദേവസേന’യായെത്തിയ അനുഷ്‌ക ഏറെ ശ്രദ്ധ നേടിയിരുന്നു.എന്നാല്‍ രണ്ടാം ഭാഗത്തില്‍ പ്രഭാസിനൊപ്പം തന്നെ പ്രധാനവേഷത്തിലാണ് അനുഷ്‌ക എത്തുന്നത്. സിനിമയ്ക്കായി വാള്‍പ്പയറ്റും കുതിരസവാരിയും സംഘട്ടനരംഗങ്ങളും നടി ചെയ്യേണ്ടതായുണ്ട്. എന്നാല്‍ ശരീരത്തിന്റെ തടി കൂടിയ കാരണം ആക്ഷന്‍ രംഗങ്ങള്‍ ഉദ്ദേശിച്ച പോലെ ചെയ്യാനാകാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ചിത്രത്തിന്റെ ചിത്രീകരണം എത്രയും പെട്ടന്നു തീര്‍ക്കാനാണ് എസ്.എസ് രാജമൗലി ശ്രമിക്കുന്നത്. എന്നാല്‍ അനുഷ്‌കയുടെ ഈ ബുദ്ധിമുട്ട് മൂലം ചിത്രീകരണം നീണ്ടുപോയതാണ് കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലാക്കിയത്. ബാഹുബലി ആദ്യ ഭാഗത്തിന്റെ പ്രമൊ വിഡിയോയില്‍ അനുഷ്‌കയുടെ ലുക്ക് പുറത്തുവിട്ടിരുന്നു. ഇതേ ലുക്കില്‍ തന്നെ അനുഷ്‌കയെ ദൃശ്യവത്കരിക്കാനാണ് രാജമൗലി ശ്രമിക്കുന്നത്. പക്ഷെ ജിമ്മിലും മറ്റും കഠിനമായ വര്‍ക്കൗട്ട് നടത്തിയിട്ടും ഉദ്ദേശിച്ചത്ര ശരീരഭാരം കുറക്കാന്‍ അനുഷ്‌കയ്ക്ക് കഴിയുന്നില്ല.

© 2024 Live Kerala News. All Rights Reserved.