കാത്തിരുന്ന് കാത്തിരുന്ന് ഇന്ത്യയ്‌ക്കൊരു വെങ്കലം; വനിതകളുടെ 58 ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ സാക്ഷി മലിക്കാണ് ഇന്ത്യയ്ക്ക് ആദ്യമെഡല്‍ സമ്മാനിച്ചത്

റിയോ: റിയോ ഒളിമ്പിക്സില്‍ പൊതുവെ ദുര്‍ബലമായിരുന്നു ഇന്ത്യന്‍ ക്യാമ്പുകള്‍. നിരാശകള്‍ക്കിടയിലാണ് ആദ്യവെങ്കലം ഇന്ത്യയുടെ സ്‌കോര്‍ബോര്‍ഡില്‍ രേഖപ്പെടുത്തിയത്. വനിതകളുടെ 58 കിലോഗ്രാം ഫ്രീ സ്‌റ്റൈല്‍ മത്സരത്തില്‍ മത്സരിച്ച സാക്ഷി മലിക്കാണ് ഇന്ത്യക്ക് ആദ്യ മെഡല്‍ സമ്മാനിച്ചത്. കിര്‍ഗിസസ്ഥാന്റെ ഐസുലു ടിന്‍ബെക്കോവയ്ക്കെതിരെ 8-5നായിരുന്നു സാക്ഷിയയുടെ മിന്നുന്ന ജയം. അവസാന സെക്കന്‍ഡിലും തളരാതെ പോരാടുന്ന സാക്ഷി മലിക്കിനെയാണ് ആരാധകര്‍ കണ്ടത്. തികച്ചും അര്‍ഹിച്ച നേട്ടം. ഗുസ്തിയില്‍ ഇന്ത്യക്കായി ഒരു മെഡല്‍ നേടുന്ന ആദ്യ വനിതയാണ് ഹരിയാനക്കാരിയായ സാക്ഷി മലിക്ക്. ഗുസ്തിയില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിത താരവും മെഡല്‍ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ ഇന്ത്യന്‍ വനിതയുമെന്ന റെക്കോര്‍ഡും ഇനി സാക്ഷിയ്ക്ക് സ്വന്തം.

© 2024 Live Kerala News. All Rights Reserved.