പ്രേതത്തിലെ എന്റെ വസ്ത്രങ്ങള്‍ വളരെ നന്നായി എന്ന് എല്ലാവരും പറഞ്ഞു; വസ്ത്രങ്ങള്‍ സെലക്ട് ചെയ്തത് ആരാണെന്ന് ജയസൂര്യ വ്യക്തമാക്കി

കൊച്ചി: ജയസൂര്യയുടെ പുതിയ ചിത്രമായ പ്രേതം തിയ്യേറ്ററുകളിലെത്തിയിരിക്കുകയാണ്. സിനിമയിലെ ജയസൂര്യയുടെ ഗെറ്റപ്പ് ചര്‍ച്ചയായി കഴിഞ്ഞു. തന്റെ വസ്ത്രങ്ങള്‍ വളരെ നന്നായി എന്ന് എല്ലാവരും പറഞ്ഞെന്നാണ് ജയസൂര്യ പറയുന്നത്. വസ്ത്രങ്ങള്‍ സെലക്ട് ചെയ്തത് ആരാണെന്നും താരം പറഞ്ഞു. മറ്റാരുമല്ല ജയസൂര്യയുടെ ഭാര്യ സരിതയാണ് ചിത്രത്തിനുവേണ്ടി ധരിക്കാനുള്ള വസ്ത്രങ്ങള്‍ സെലക്ട് ചെയ്തത്.

‘പ്രേതത്തിലെ എന്റെ costume നന്നായി എന്ന് എല്ലാവരും പറഞ്ഞു…. ‘എന്നെ കല്ല്യാണം കഴിച്ചപ്പഴേ എനിക്കറിയാരുന്നു ഇവള്‍ക്ക് ഒടുക്കത്തെ selection Sense ആണെന്ന്…. ‘പാവം അങ്ങനെ ഒരു അബദ്ധമേ ചെയ്തിട്ടുള്ളൂ’ എന്തായാലും എന്റെ ഭാര്യേ…. നിനക്ക് നന്ദി..’ ജയസൂര്യ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു.

© 2024 Live Kerala News. All Rights Reserved.