പെറുവില്‍ ഭൂചലനത്തില്‍ നാല് മരണം; നിരവധി വീടുകള്‍ തകര്‍ന്നു; റോഡുകളും വൈദ്യുതി ബന്ധവും തകരാറിലായി

ലിമ: പെറുവില്‍ ഭൂചലനത്തില്‍ നാല് പേര്‍ മരിച്ചു. 68 പേര്‍ക്ക് പരുക്കേറ്റു. ദക്ഷിണ അരീക്വിപ മേഖലയിലാണ് റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടത്. നിരവധി വീടുകള്‍ തകര്‍ന്നു. റോഡുകളും വൈദ്യുതി ബന്ധവും തകരാറിലായെന്നും റിപ്പോര്‍ട്ടുണ്ട്. ഒറ്റപ്പെട്ട ഗ്രാമീണ മേഖലയിലാണ് ഭൂചലനം ഏറ്റവും ദുരിതം വിതച്ചത്. റോഡുകള്‍ തകര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തനവും മന്ദഗതിയിലാണ്. 1,200 ഓളം പേര്‍ മേഖലയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇവര്‍ക്കായി വിമാനമാര്‍ഗം 7.5 ടണ്‍ ഭക്ഷണം സൈന്യം എത്തിച്ചതായും അധികൃതര്‍ വ്യക്തമാക്കി.

© 2024 Live Kerala News. All Rights Reserved.