അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു; രണ്ടിടത്ത് വെടിവെപ്പും ഷെല്ലാക്രമണവും; ഇന്ത്യന്‍ സൈന്യം തിരിച്ചും വെടിവെച്ചു

ശ്രീനഗര്‍: ഇന്ത്യയെ പ്രകോപിക്കാന്‍ അതിര്‍ത്തിയില്‍ പാകിസ്ഥാന്റെ വെടിവെപ്പ്. ജമ്മു കശ്മീരില്‍ അതിര്‍ത്തിയില്‍ രണ്ടിടത്തായി പാകിസ്ഥാന്‍ വെടിവെപ്പ് നടത്തുകയും ഒരിടത്ത് ഷെല്ലാക്രമണം നടത്തുകയും ചെയ്തു. ഇന്ത്യന്‍ സൈന്യവും തിരിച്ചു വെടിവെപ്പ് നടത്തി. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാണ് പാകിസ്ഥാന്‍ വീണ്ടും അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. നാല് മാസത്തിന് ശേഷമാണ് പാകിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്. പൂഞ്ച് മേഖലയിലാണ് പാക് സൈന്യം ഷെല്ലാക്രമണവും നടത്തിയത്. പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.  പൂഞ്ച് മേഖയില്‍ നിയന്ത്രണരേഖ മറികടന്ന പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പ്രകോപനം സൃഷ്ടിച്ചെന്ന് പ്രതിരോധ വിഭാഗം വക്താവ് ലഫ്.കേണല്‍ മനീഷ് മേത്ത പറഞ്ഞു. പുലര്‍ച്ചെ 3 മണിമുതല്‍ പൂഞ്ച് മേഖലയില്‍ പാകിസ്ഥാന്‍ സൈന്യം വലിയ മോര്‍ട്ടറുകളും, ചെറിയ ആയുധങ്ങളും, ഓട്ടോമാറ്റിക് ആയുധങ്ങളും പ്രയോഗിക്കാന്‍ തുടങ്ങിയെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യന്‍ സൈന്യം ഉചിതമായി ഇടപെട്ടുവെന്നും വെടിവെപ്പ് ഇപ്പോഴും തുടരുകയാണെന്നും മനീഷ് മേത്ത അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.