ദിലീപും കാവ്യമാധവനും ‘പിന്നെയും’നല്ല ഭാര്യാ-ഭര്‍ത്താക്കന്‍മാരാകുന്നു; ട്രയിലര്‍ കാണാം

കൊച്ചി: മലയാളത്തിലെ മികച്ച താരജോഡികളായ ദിലീപും കാവ്യാ മാധവനും ചെറിയ ഇടേവളയ്ക്ക് വീണ്ടും ഒന്നിക്കുന്നു. മുതിര്‍ന്ന സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘പിന്നെയും’ എന്ന ചിത്രത്തിലാണ് നല്ല ഭാര്യാ-ഭര്‍ത്താക്കന്‍മാരായെത്തുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. 2008-ല്‍ പുറത്തിറങ്ങിയ ഒരു പെണ്ണും രണ്ടാണും എന്ന ചിത്രത്തിനു ശേഷം നീണ്ട ഇടവേളക്കുശേഷമാണ് പിന്നെയും എന്ന ചിത്രവുമായി അടൂര്‍ എത്തുന്നത്. നെടുമുടി വേണു, വിജയരാഘവന്‍, ഇന്ദ്രന്‍സ്, കെപിഎസി ലളിത, നന്ദു, ശ്രിന്റ, രവി വള്ളത്തോള്‍, പ്രഫ. അലിയാര്‍, പി ശ്രീകുമാര്‍, ജോ സാമുവല്‍, സുധീര്‍ കരമന തുടങ്ങിയവരാണു മറ്റു പ്രധാന താരങ്ങള്‍. മറാത്തി താരമായ സുബോധ് ഭാവെ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഈ മാസം 18നാണ് പിന്നെയും തിയറ്ററിലെത്തുന്നത്.

© 2024 Live Kerala News. All Rights Reserved.