ജമൈക്കന്‍ താരം എലെയ്ന്‍ തോംസണ്‍ ഇനി ട്രാക്കിലെ സ്പീഡ് ക്യൂന്‍; 10.71 സെക്കന്റ് സമയത്തില്‍ത്തന്നെ ഫിനിഷിംഗ് പോയിന്റിലെത്തി

റിയോ: റിയോ ഒളിമ്പിക്‌സില്‍ ജമൈക്കന്‍ താരം എലെയ്ന്‍ തോംസണ്‍ കുതിച്ചത് റെക്കോര്‍ഡിന്റെ ട്രാക്കിക്കൂടെ. ട്രാക്കിലെ സ്പീഡ് ക്യൂന്‍ പട്ടം എലെയ്‌ന്. 100 മീറ്റര്‍ വനിത വിഭാഗത്തില്‍ മൂന്നാം സ്വര്‍ണ്ണം ലക്ഷ്യമിട്ടിറങ്ങിയ സഹതാരം ഷെല്ലി ആന്‍ ഫ്രേസറെയാണ് എലെയ്ന്‍ പിന്നിലാക്കിയത്. മികച്ച തുടക്കം ലഭിച്ച എലെയ്ന്‍ തോംസണ്‍ 10.71 സെക്കന്റ് സമയത്തില്‍ ഫിനിഷിംഗ് പോയന്റില്‍ തൊട്ടു.അമേരിക്കയുടെ ടോറി ബൗവി വെള്ളിയും, ജമൈക്കന്‍ താരം ഷെല്ലി ആന്റ് ഫ്രേസര്‍ വെങ്കലവും നേടി രണ്ടും മൂന്നും സ്ഥാനങ്ങള്‍ അലങ്കരിച്ചു. 2008 ബീജിങ്ങ്, 2012 ലണ്ടന്‍ ഒളിമ്പിക്സുകളില്‍ 100 മീറ്റര്‍ ഇനത്തില്‍ തുടര്‍ച്ചയായി സ്വര്‍ണ്ണം കരസ്ഥമാക്കിയിരുന്ന ഷെല്ലി ആന്റ് ഫ്രേസര്‍ക്ക് ഇത്തവണയും സ്വര്‍ണം ഉറപ്പിച്ചിരുന്നു. എന്നാല്‍ കാല്‍പാദത്തിനേറ്റ പരിക്കിനാല്‍ ജമൈക്കന്‍ ട്രയല്‍സില്‍ എലെയ്ന്‍ തോംസണിന് പിന്നിലായി 10.93 സെക്കന്റിലാണ് ഫിനിഷ് ചെയ്തിരുന്നത്.

© 2024 Live Kerala News. All Rights Reserved.