സ്വാതന്ത്ര്യദിനത്തില്‍ ഡല്‍ഹിയിലും നോയിഡയിലും സ്‌ഫോടനമുണ്ടാകുമെന്ന് യുഎസില്‍ നിന്ന് ഫോണ്‍ സന്ദേശം; കനത്ത സുരക്ഷയില്‍ രാജ്യം

ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനത്തില്‍ ഡല്‍ഹിയിലും നോയിഡയിലും സ്‌ഫോടനങ്ങള്‍ ഉണ്ടാകുമെന്ന് ഫോണ്‍സന്ദേശമെത്തിയത് യുഎസിലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന്. നോയിഡ സ്വദേശി അമിത്തിനാണ് അജ്ഞാത ഫോണ്‍ സന്ദേശമെത്തിയത്. ‘ഹലോ..ഡല്‍ഹിയിലും നോയിഡയിലും സ്‌ഫോടനം ഉണ്ടാകും’. ഇത്ര മാത്രം പറഞ്ഞ ശേഷം ആ ടെലഫോണ്‍ ബന്ധം വിച്ഛേദിക്കപ്പെടുകയായിരുന്നെന്ന് അമിത് പറഞ്ഞു. നോയിഡ പൊലീസ് ഡല്‍ഹി പൊലീസിന് വിവരം കൈമാറുകയും തുടര്‍ന്ന് സുരക്ഷാ ക്രമീകരണങ്ങള്‍ കൂടുതുല്‍ ശക്തമാക്കിയിട്ടുണ്ട്. ആരെങ്കിലും പറ്റിക്കാന്‍ പറഞ്ഞതാകുമെന്നാണ് അമിത് ആദ്യം കരുതിയത്. പിന്നീട് പൊലീസ് അറിയിക്കാമെന്ന് കരുതുകയായിരുന്നു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് പൊലീസ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഫോണ്‍ സന്ദേശം ഒരു തട്ടിപ്പാകാനുള്ള സാധ്യത കൂടുതലാണെന്ന കണക്കുകൂട്ടലില്‍ തന്നെയാണ് പൊലീസ്. എന്നാല്‍ ഒരു പരീക്ഷണത്തിന് നില്‍ക്കേണ്ടെന്നാണ് പൊലീസിന്റെ തീരുമാനം. സ്വാതന്ത്ര്യദിനാഘോഷത്തോട് അനുബന്ധിച്ച് ഭീകരര്‍ ഏതെങ്കിലും വിധത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കാതിരിക്കാന്‍ പഴുതുകളില്ലാത്ത സുരക്ഷാ ക്രമീകരണങ്ങളാണ് പൊലീസ് പദ്ധതിയിടുന്നത്. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ പ്രധാന പരിപാടികള്‍ നടക്കുന്ന റെഡ് ഫോര്‍ട്ടിന് ചുറ്റും വന്‍തോതില്‍ സുരക്ഷയാണ് ക്രമീകരിച്ചിട്ടുള്ളത്. ചലിക്കുന്നതും ചലിക്കാത്തതുമായ മരം മുതല്‍ ജനല്‍ വരെ, താമസക്കാര്‍ മുതല്‍ ഭിക്ഷക്കാര്‍ വരെ എല്ലാം തന്നെ പൊലീസിന്റെ കര്‍ശന നിയന്ത്രണത്തിലായിരിക്കും. മെച്ചപ്പെട്ട സുരക്ഷക്കായി വേദിക്ക് ചുറ്റും മൂവായിരം മരങ്ങള്‍ മതിയെന്നാണ് പൊലീസ് തീരുമാനം. ഭീകരാക്രമണത്തെ ഏതുരീതിയിലും തടയാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.