കലാഭവന്‍ മണി മരിക്കുന്നതിന്റെ തലേദിവസം പാഡിയിലുണ്ടായിരുന്ന നടി താനല്ല; മണിച്ചേട്ടനുമായി നല്ല ബന്ധം; ചിലര്‍ അനാവശ്യമായി തന്റെ പേര് വലിച്ചിഴയ്ക്കുകയായിരുന്നെന്ന് അഞ്ജു അരവിന്ദ്

കൊച്ചി: കലാഭവന്‍ മണി മരിക്കുന്നതിന്റെ തലേദിവസം അദേഹത്തിന്റെ ഔട്ട് ഹൗസായ പാഡിയില്‍ ഉണ്ടായിരുന്ന നടി താനല്ലെന്ന് അഞ്ജു അരവിന്ദ്. മണിച്ചേട്ടനുമായി നല്ല ബന്ധമാണുള്ളത്. മണി മരിച്ചതിന്റെ തലേന്ന് പാഡിയില്‍ ഒരു നടി ഉണ്ടായിരുന്നെന്നും അത് അഞ്ജു അരവിന്ദ് ആയിരുന്നെന്നും റിപ്പോര്‍ട്ടകളുണ്ടായിരുന്നു. അഞ്ജു അതെല്ലാം നിഷേധിച്ചു. അദ്ദേഹം അവസാനമായി ചെയ്ത സ്‌റ്റേജ് ഷോയിലും താന്‍ പങ്കെടുത്തിരുന്നു. കൊച്ചിയില്‍ ഫഌറ്റ് വാങ്ങിയപ്പോള്‍ സഹായിച്ചത് മണിയാണ്. സിനിമയില്‍ അവസരം കുറഞ്ഞതോടെ ഫഌറ്റിന്റെ ലോണ്‍ അടയ്ക്കാന്‍ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായി. അക്കാര്യം അറിഞ്ഞ മണിച്ചേട്ടന്‍ തുടര്‍ന്നുള്ള ഷോകളില്‍ തനിക്ക് അവസരം നല്‍കിയിരുന്നതായും അഞ്ജു കൂട്ടിച്ചേര്‍ത്തു. ചിലര്‍ അനാവശ്യമായി തന്റെ പേര് വലിച്ചിഴയ്ക്കുകയാണ്. ഒരുമിച്ച് കുറച്ച് സിനിമകളില്‍ അഭിനയിച്ചാല്‍ ഗോസിപ്പിറങ്ങുന്ന നാട് കേരളം മാത്രമാണ്. അക്ഷരം എന്ന ചിത്രത്തിലൂടെ ഞങ്ങള്‍ ഒരുമിച്ചാണ് അഭിനയ രംഗത്ത് എത്തുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

© 2024 Live Kerala News. All Rights Reserved.