കെഎസ് ആര്‍ടിസി ബസ്സില്‍ സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ യാത്രക്കാരനെ മര്‍ദ്ധിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; മൂന്നു കുട്ടികളെ ഉള്‍പ്പെടെ പൊലീസ് ജീപ്പില്‍ കയറ്റിക്കൊണ്ടു പോയി അര്‍ധരാത്രി വരെ സ്‌റ്റേഷനില്‍ തടഞ്ഞുവച്ചിരുന്നു

 
മൂവാറ്റുപുഴ: കെഎസ്ആര്‍ടിസി ബസില്‍ സീറ്റിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ യാത്രക്കാരായ ദമ്പതികളില്‍ ഒരാളായ യാത്രക്കാരനെ മര്‍ദ്ധിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായി. ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ്പ്രസിഡന്റ് വിപി റെജീനയുമായുണ്ടായ സീറ്റ് തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.തൃശൂര്‍ മരോട്ടിക്കല്‍ കട്ടിലപൂര്‍വം തേവര്‍കുന്നേല്‍ അനിലിനെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ബസില്‍ നിന്ന് വലിച്ചിറക്കി മര്‍ദ്ദിച്ചതായി ദൃശ്യങ്ങളില്‍ വ്യക്തമാണ്. സംഭവത്തില്‍ അനിലിനെതിരേ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അതേസമയം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ രക്ഷപ്പെടാന്‍ സഹായിക്കുകയായിരുന്നെന്നാണ് ആക്ഷേപം. മൂവാറ്റുപുഴ കച്ചേരിത്താഴത്തെത്തിയപ്പോള്‍ പോലീസിന്റെ കണ്‍മുന്നില്‍ ബസില്‍നിന്നു ദമ്പതികളെ വിളിച്ചിറക്കി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കാഴ്ച്ചക്കാരില്‍ ഒരാളാണ് പകര്‍ത്തിയത്.

ദൃശ്യങ്ങളും ചിത്രവും കടപ്പാട്: റിപ്പോര്‍ട്ടര്‍ ടിവി

© 2024 Live Kerala News. All Rights Reserved.