ദിവ്യ ഉണ്ണി വിവാഹ മോചിതയാകുന്നു; ഇനി മക്കള്‍ക്ക് വേണ്ടി ജീവിക്കുമെന്ന് നടി

കൊച്ചി: മലയാള സിനിമയില്‍ വിവാഹ മോചനങ്ങള്‍ വര്‍ദ്ധിച്ചു വരുന്നു. നടി ദിവ്യ ഉണ്ണി വിവാഹ മോചിതയാകുന്നു.വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ദിവ്യ ഉണ്ണി വേര്‍പിരിയലിനെ കുറിച്ചു പറഞ്ഞു എന്നാണ് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൂട്ടുകാരോട് പോലും വേര്‍പിരിയുന്നത് എനിക്ക് കരച്ചില്‍ വരുമായിരുന്നു. അങ്ങനെയുള്ള എനിക്കാണ് ജീവിതത്തിലെ ഏറ്റവും വലിയ വേര്‍പിരിയല്‍ നേരിടേണ്ടി വന്നത് ദിവ്യ പറയുന്നു. ജീവിതത്തില്‍ സുഖങ്ങള്‍ മാത്രം ഉണ്ടാവണമെന്നല്ലേ നമ്മുടെ പ്രാര്‍ത്ഥന. ദുഃഖം കൂടെ വരുമ്പോഴേ ജീവിതം പൂര്‍ണമാകുന്നുള്ളൂ. ആര്‍ക്കാണ് നല്ല നേരവും ചീത്ത നേരവും ഇല്ലാത്തത് എന്ന് ദിവ്യ ഉണ്ണി ചോദിക്കുന്നു. ഇനി ജീവിതം മക്കള്‍ക്ക് വേണ്ടി എന്ന തലക്കെട്ടോടെയാണ് ദിവ്യ ഉണ്ണിയുടെ അഭിമുഖം വനിതയില്‍ പ്രസിദ്ധീകരിക്കുന്നത്. ദിവ്യ ഉണ്ണിയുമായുള്ള അഭിമുഖം പ്രസിദ്ധീകരിച്ച വനിത മാഗസിന്‍ ഈ ആഴ്ച പുറത്തിറങ്ങും.

© 2024 Live Kerala News. All Rights Reserved.