വിവാദങ്ങള്‍ക്ക് രാഖി സാവന്തിന്റെ മറുപടി; പ്രധാനമന്ത്രിയുടെ അനുമതിയോടെയാണ് താന്‍ ഈ വേഷം ധരിച്ചത്

ചിക്കാഗോ: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ചിത്രം ആലേഖനം ചെയ്ത വസ്ത്ര ധരിച്ചതിലൂടെ വിവാദത്തിലായ രാഖി സാവന്ത് മറുപടി പറയുന്നു. താന്‍ മോഡിയുടെ അനുവാദത്തോടെയാണ് ഈ വസ്ത്രം ധരിച്ചത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള തന്റെ സ്‌നേഹത്തില്‍ നിന്നും പ്രണയത്തില്‍ നിന്നുമാണ് ഈ വസ്ത്രമുണ്ടായതെന്നാണ് രാഖിയുടെ വിശദീകരണം. തന്റെ വസ്ത്രത്തെക്കുറിച്ച് തര്‍ക്കങ്ങളുണ്ടാക്കാതെ സ്വന്തം കുടുംബത്തെക്കുറിച്ച് ചിന്തിക്കാനും രാഖി ഇന്ത്യക്കാരെ ഉപദേശിക്കുന്നുണ്ട്. കുട്ടികളെ ബലാത്സംഗം ചെയ്യുന്നത് മുതല്‍, കര്‍ഷക ആത്മഹത്യവരെ ഇന്ത്യയില്‍ നടക്കുമ്പോള്‍ എന്തിന് തന്റെ വസ്ത്രത്തെക്കുറിച്ച് ചര്‍ച്ചചെയ്യുന്നുവെന്നും രാഖി ചിക്കാഗോയില്‍ മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു.ഇന്നലെ ചിക്കാഗോയിലെ ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിലാണ് വിവാദവേഷം ധരിച്ച് രാഖി എത്തിയത്. സാന്‍ഫ്രാന്‍സിസ്‌കോയിലെ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്കും രാഖി സാവന്ത് ഇതേ വേഷം ധരിച്ചാണെത്തിയത്. ഈ വസ്ത്രം ലേലം ചെയ്യാനിരിക്കുകയാണ് രാഖി സാവന്ത.

© 2024 Live Kerala News. All Rights Reserved.