നടന്‍ ഷാരൂഖ് ഖാനെ ലോസ് ഏഞ്ചല്‍സ് വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു; നടപടി സുരക്ഷാ പരിശോധനയുടെ പേരില്‍; പരിശോധന ആവര്‍ത്തിക്കുന്നത് ദു:ഖകരമെന്ന് ഷാരൂഖ്

ലോസാഞ്ചലസ്: ബോളിവുഡ് താരം ഷാരൂഖ് ഖാനെ ലോസാഞ്ചലസ് വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു. എമിഗ്രേഷന്‍ വിഭാഗം ജീവനക്കാരാണ് ഷാരൂഖ് ഖാന്റെ യാത്ര തടഞ്ഞത്. വിവരം ഷാരൂഖ് ഖാന്‍ ട്വിറ്ററിലൂടെയാണ് ആരാധകരെ അറിയിച്ചത്.സുരക്ഷാ പരിശോധനയുടെ ഭാഗമായാണ് നടപടി. വിവിധ രാജ്യങ്ങളിലെ സുരക്ഷാസംവിധാനങ്ങളെ താന്‍ മനസ്സിലാക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. എന്നാല്‍ യുഎസിലെ എയര്‍പോട്ടില്‍ തനിക്കുണ്ടായ അനുഭവത്തില്‍ താന്‍ നിരാശയുണ്ടെന്നും ഷാരൂഖ് ട്വിറ്ററില്‍ പറയുന്നു. . സംഭവത്തില്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് താരത്തേട് മാപ്പുപറഞ്ഞു. അസിസ്റ്റന്റ് സ്റ്റേറ്റ് സെക്രട്ടറി നിഷ ബിസ്വാള്‍ ആണ് ക്ഷമ പറഞ്ഞ് ട്വീറ്റ് ചെയ്തത്. 2012ല്‍ ന്യൂയോര്‍ക്ക് വിമാനത്താവളത്തിലും ഷാറൂഖ് ഖാനെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞുവച്ചിരുന്നു.ഇത് വാര്‍ത്തകള്‍ക്കും പ്രതിഷേധത്തിനും വഴിവെച്ചിരുന്നു

© 2024 Live Kerala News. All Rights Reserved.