തിരുവനന്തപുരം: ‘പ്രേമം’ സിനിമയുടെ വ്യാജസീഡി പുറത്തിറങ്ങിയതുമായി ബന്ധപ്പെട്ട് ഇന്ന് ഒരു ഛായാഗ്രാഹകന്‍ ഉള്‍പ്പടെ ആറുപേരെ കൂടി ആന്റി പൈറസി സെല്‍ ചോദ്യം ചെയ്തു.
ഇതുകൂടാതെ സെന്‍സര്‍ ബോര്‍ഡും ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ചു. സെന്‍സര്‍ ബോര്‍ഡംഗങ്ങളുടെ മൊഴി എടുക്കാനും ആന്റി പൈറസി സെല്‍ തീരുമാനിച്ചു. എഡിറ്റിങ്ങ് ജോലി മുതല്‍ സെന്‍സറിങ്ങ് വരെ നടത്തിയ എല്ലാ സ്റ്റുഡിയോയിലെയും എല്ലാ പ്രവര്‍ത്തകരെയും ചോദ്യം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.
ഇതിനിടെ അന്വേണത്തെ അനുകൂലിച്ച് ചലച്ചിത്ര താരം മമ്മൂട്ടിയും ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ടു.