കെഎം മാണിയെ വാഴ്ത്തപ്പെട്ടവനായി കാണാന്‍ സിപിഐക്കാവില്ല; സിപിഎം ഉദ്ദേശിക്കുന്ന പ്രശ്‌നാധിഷ്ഠിത നിലപാട് എന്താണെന്ന് അറിയില്ലെന്നും കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: കെ എം മാണിയെ വാഴ്ത്തപ്പെട്ടവനായി കാണാന്‍ സിപിഐക്ക് ആവില്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. സിപിഎം ഉദ്ദേശിക്കുന്ന പ്രശ്‌നാധിഷ്ടിത നിലപാട് എന്താണെന്ന് അറിയില്ല. അദേഹം പറഞ്ഞു. ഓരോരുത്തര്‍ക്കും ഓരോ നിലപാടാണ്. കെ.എം മാണിയോട് സിപിഐക്ക് മൃദുസമീപനമില്ല.കെ.എം മാണി അഴിമതിക്കാരന്‍ തന്നെയാണെന്ന് കാനം രാജേന്ദ്രന്‍ നേരത്തെയും വ്യക്തമാക്കിയിരുന്നു. യുഡിഎഫിലെ അഴിമതിക്കാര്‍ എല്‍ഡിഎഫില്‍ വന്നാല്‍ വിശുദ്ധനാകില്ല. കെ എം മാണിയോട് അനുകൂല നിലപാട് കൈക്കൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണ്‍ രംഗത്ത് വന്നിരുന്നു. കേരളാ കോണ്‍ഗ്രസിനെ വര്‍ഗീയ കക്ഷിയായി മാറ്റനിര്‍ത്താനല്ല തങ്ങള്‍ ശ്രമിച്ചത്. ചില സന്ദര്‍ഭങ്ങളില്‍ പ്രശ്‌നാധിഷ്ഠിതമായി മുമ്പും സഹകരിച്ചിരുന്നു. മാണി സ്വീകരിക്കുന്ന നിലപാട് നോക്കിയായിരിക്കും സഹകരണം. കോടിയേരിയുടെ ഈ നിലപാടാണ് സിപിഐയെ ചൊടിപ്പിച്ചത്.

© 2024 Live Kerala News. All Rights Reserved.