കൊച്ചി: ഉദയ് അനന്തന്‍ മമ്മൂട്ടിയെ നായകനാക്കി എടുത്ത ചിത്രം ‘വൈറ്റ് ‘ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞു. ചിത്രം റിലീസ് ചെയ്ത് പത്ത് ദിവസം കൊണ്ട് 1.28 കോടി മാത്രമാണ് നേടാന്‍ കഴിഞ്ഞത്. ചിത്രത്തിന് തണുപ്പന്‍ പ്രതികരണമാണ് ലഭിച്ചത്. അതേസമയം ചന്ദ്രശേഖര്‍ യെലേട്ടി സംവിധാനം ചെയ്ത മോഹന്‍ലാലിന്റെ തെലുങ്ക് ചിത്രത്തിന്റെ പരിഭാഷയായ ‘വിസ്മയം’ മികച്ച കളക്ഷനാണ് ബോക്‌സ് ഓഫീസില്‍ നേടിയത്. റിലീസ് ചെയ്ത് മൂന്ന് ദിവസങ്ങളില്‍ തന്നെ ചിത്രം 2.60 കോടി ഗ്രോസ് നേടിയെന്നാണ് കണക്ക്. 2.10 നെറ്റും 1.17 കോടി ഷെയറും. റിലീസ് ദിനത്തില്‍ ചിത്രം 67.80 ലക്ഷം ഗ്രോസ് കളക്ഷനും 54.65 ലക്ഷം നെറ്റും നേടിയെന്നും കണക്കുകള്‍. കേരളത്തിലെ ബോക്‌സ്ഓഫീസ് കണക്കുകള്‍ പുറത്തുവിടാറുള്ള ഫോറം കേരളം, കേരള ബോക്‌സ് ഓഫീസ് എന്നീ ട്വിറ്റര്‍ പേജുകളുടെയും മറ്റ് ട്രേഡ് അനലിസ്റ്റുകളുടെയും കണക്കുകളുടെ ശരാശരി പരിശോധിച്ചാല്‍ കളക്ഷനില്‍ മുന്നില്‍ നില്‍ക്കുന്നതും ചന്ദ്രശേഖര്‍ യെലേട്ടി സംവിധാനം ചെയ്ത ഈ മോഹന്‍ലാല്‍ ചിത്രം തന്നെയാണ്.