ബാഗ്ദാദിലെ ആശുപത്രിയിലുണ്ടായ തീപിടുത്തതില്‍ 12 നവജാതശിശുക്കള്‍ മരിച്ചു; ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണം

ബാഗ്ദാദ്: ഇറാഖിലെ യാര്‍മൗക് ആശുപത്രിയിലുണ്ടായ തീപിടുത്തതില്‍ 12 നവജാതശിശുക്കള്‍ മരിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണം. ഇന്നലെ അര്‍ദ്ധരാത്രിയിലുണ്ടായ തീപിടിത്തത്തില്‍ പ്രത്യേക പരിചരണ വിഭാഗത്തില്‍ പ്രവേശിച്ച കുട്ടികളാണ് ദുരന്തത്തിനിരയായത്. 29 രോഗികളെയും ഏഴ് കുട്ടികളെയും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയാതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. തീപിടിത്തത്തില്‍ പ്രത്യേക പരിചരണ വിഭാഗത്തില്‍ പ്രവേശിച്ച കുട്ടികളാണ് ദുരന്തത്തിനിരയായത്. 20 കുഞ്ഞുങ്ങളാണ് തീപിടിക്കുന്ന സമയത്ത് ഈ വിഭാഗത്തിലുണ്ടായിരുന്നത്.കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 19 പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. കാലപ്പഴക്കം ചെന്ന കെട്ടിടങ്ങളും വയറിംഗും ഏറെയുള്ള ഇറാഖില്‍ ഇത്തരം തീപിടിത്തങ്ങള്‍ പതിവാണെങ്കിലും അടുത്ത കാലത്തുണ്ടാകുന്ന വലിയ ദുരന്തങ്ങളില്‍ ഒന്നാണിതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

© 2023 Live Kerala News. All Rights Reserved.