തിരുവനന്തപുരം:ഓണക്കാലത്ത് വിലക്കയറ്റം തടയാന്‍ വിപണിയില്‍ ഫലപ്രദമായ ഇടപെടല്‍ നടത്തുമെന്ന് മുഖ്യമന്ത്രി പിറണായി വിജയന്‍. 81.42 കോടി രൂപ സപ്ലൈക്കോയ്ക്ക് നല്‍കും. എംഡിഎംഎസ് പദ്ധതി വഴി ഓണക്കാലത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ച് കിലോ അരി നല്‍കും. ബജറ്റില്‍ വിപണി ഇടപെടലിന് 150 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. ആദിവാസി കുടുംബങ്ങള്‍ക്ക് ഓണക്കിറ്റും എപിഎല്‍ കാര്‍ഡ് ഉടമകള്‍ക്ക് ഓണക്കാലത്ത് 10 കിലോ അരിയും നല്‍കും. താലൂക്ക്ജില്ലാ ഫെയറുകള്‍ വഴി പച്ചക്കറി വിപണനം നടത്തും. പാചക വാതകലഭ്യത ഉറപ്പാക്കാന്‍ ചീഫ്‌സെക്രട്ടറി എണ്ണക്കമ്പനികളുമായി ചര്‍ച്ച നടത്തും. വില നിരീക്ഷണ സംവിധാനം നടപ്പാക്കും. ഓണാഘോഷം വിപുലമായി നടത്താനും സര്‍ക്കാര്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. ദുബൈ വിമാന ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ സര്‍ക്കാറിനെയും ം അഗ്‌നിശമന സേനാംഗങ്ങള്‍ അടക്കമുള്ള രക്ഷാപ്രവര്‍ത്തകരെയും കേരളം ആദരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.