കൊച്ചി: ദേശീയ പുരസ്‌കാര ജോതാവും ജനപ്രിയ ചിത്രങ്ങളുടെ സംവിധായകനുമായ ശശി ശങ്കര്‍ (57) അന്തരിച്ചു. വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ശശി ശങ്കറിനെ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. പ്രമേഹം മൂര്‍ഛിച്ചതാണ് മരണകാരണമെന്ന് കരുതുന്നു. ആദ്യ ചിത്രമായ ‘നാരായം’ 1993ലെ സാമൂഹിക പ്രസക്തിയുള്ള മികച്ച ചിത്രങ്ങളുടെ വിഭാഗത്തിലുള്ള ദേശീയ പുരസ്‌കാരം നേടി. പത്ത് മലയാള ചിത്രങ്ങളും രണ്ട് തമിഴ് ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. മി.ബട്‌ലര്‍ 2 എന്ന ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നു. പുന്നാരം (1995), മന്ത്രമോതിരം (1997), ഗുരു ശിഷ്യന്‍ (1997), ഉത്രം നക്ഷത്രം (1999), മി.ബട്‌ലര്‍ (2000), കുഞ്ഞിക്കൂനന്‍ (2002), പേരഴകന്‍ (തമിഴ്, 2004), സര്‍ക്കാര്‍ ദാദ (2005), ദോബിവാല (2005), സ്‌റ്റെപ്‌സ് (2013), ജംഗ്ഷന്‍ (2013), പഗഡയ് പഗഡയ് (തമിഴ്, 2014), നാട്ടുമാവിന്‍ ചോട്ടില്‍ (2016) എന്നി ചിത്രങ്ങള്‍ സംവിധാനം ചെയ്തു.