ആറ് വര്‍ഷത്തിന് ശേഷം സ്‌നേഹ മലയാളത്തിലേക്ക് തിരിച്ചുവരുന്നു;വീണ്ടും എത്തുന്നത് മമ്മൂട്ടിയുടെ നായികയായി

കൊച്ചി: ആറ് വര്‍ഷത്തിന് ശേഷം തമിഴ് നടി സ്‌നേഹ മലയാളത്തിലേക്ക് തിരിച്ചുവരുന്നു. മമ്മൂട്ടിയെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് സ്‌നേഹ നായികയായി അഭിനയിക്കുന്നത്. ചിത്രത്തില്‍ മമ്മൂട്ടിയുടെ ഭാര്യാവേഷത്തിലാണ് താരം അഭിനയിക്കുന്നത്. മമ്മൂട്ടിയുടെ ഭാര്യാവേഷം ചെയ്യാനായി നിരവധി നടിമാരെ തിരഞ്ഞെങ്കിലും ഒടുവില്‍ നറുക്ക് വീണത് സ്‌നേഹയ്ക്ക് ആയിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു സ്‌നേഹയ്ക്ക് കുഞ്ഞ് പിറന്നത്. അതിന് ശേഷം താരം സിനിമകളില്‍ നിന്നും പരമാവധി വിട്ടുനില്‍ക്കുകയായിരുന്നു. എന്നാല്‍ മമ്മൂട്ടി നായകനാകുന്ന ചിത്രത്തിന്റെ തിരക്കഥ ഇഷ്ടമായതിനാല്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ സ്‌നേഹ സമ്മതിക്കുകയായിരുന്നു. മമ്മൂട്ടിക്കൊപ്പം തുറുപ്പുഗുലാന്‍, പ്രമാണി എന്നീ ചിത്രങ്ങളിലും സ്‌നേഹ അഭിനയിച്ചിട്ടുണ്ട്. ഓഗസ്റ്റ് 25 നാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുക.

© 2024 Live Kerala News. All Rights Reserved.