മലപ്പുറം: മതിയായ ബോധവത്കരണം നടത്തിയിട്ടും മലപ്പുറം ജില്ലയില്‍ കുത്തിവെപ്പെടുക്കാന്‍ ജനങ്ങള്‍ തയ്യാറാവുന്നില്ലെന്ന് ആരോഗ്യവകുപ്പ് അഭിപ്രായപ്പെട്ടു.ഡിഫ്തീരിയ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള ക്യാമ്പുകളിലാണ് ജനങ്ങളുടെ സഹകരണമില്ലാത്തത്.
മലപ്പുറം ജില്ലയില്‍ പകര്‍ച്ചവ്യാധി പിടിമുറുക്കിയപ്പോള്‍ സഹായവുമായാണ് തിരുവനന്തപുരം പട്ടം എസ്‌യുടി ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സംഘം ജില്ലയിലെത്തിയത്. ഇവര്‍ നടത്തിയ കുത്തിവെപ്പ് ക്യാമ്പിലാണ് പലരും വിമുഖത കാണിച്ചത്. മൂന്ന് ദിവസങ്ങളിലായി വിവിധ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കുത്തിവെപ്പെടുക്കാത്ത മുഴുവന്‍ കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കുകയാണ് ലക്ഷ്യം. എന്നാല്‍ ജനങ്ങള്‍ക്ക് ബോധവത്ക്കരണം നല്‍കിയിട്ടും ചിലര്‍ ഇപ്പോഴും കുത്തിവെപ്പിനോട് മുഖംതിരിഞ്ഞ് നില്‍ക്കുന്നതായാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കുത്തിവെപ്പെടുക്കാന്‍ വിമുഖത കാണിക്കുന്നവരെ തിരുത്താന്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്നും ഡോക്ടര്‍മാരുടെ സംഘം പറഞ്ഞു.