കൊച്ചി: തൊടുപുഴയില്‍ പാലത്തില്‍ ബൈക്ക് ഇടിച്ച് പുഴയില്‍ വീണ യുവതി രക്ഷിക്കാനെത്തിയയാളോട് എന്നെ ഇക്ക തൊട്ടാല്‍മതിയെന്ന് പറഞ്ഞ് രക്ഷിക്കാന്‍ വന്ന യുവതിയാണ് സോഷ്യല്‍മീഡിയയിലെ താരം. യുവതിയുടെ മണ്ടത്തരത്തെയും യാഥാസ്തികതയെയും ട്രോളര്‍മാര്‍ കണക്കിന് കൊടുക്കുന്നുണ്ട്. തന്റെ ശരീരത്തില്‍ ഭര്‍ത്താവല്ലാതെ മറ്റൊരു പുരുഷനും തൊടരുതെന്നായിരുന്നു യുവതി ആവശ്യപ്പെട്ടത്. രക്ഷിക്കാനായെത്തിയ പട്ടാളക്കാരന്‍ ഇതുകേട്ട് കുഴങ്ങി. യുവതി സമ്മതിക്കാത്തതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം വൈകി. ഭര്‍ത്താവിന് നീന്തലറിയാത്തതിനാല്‍ യുവതിയെ കരയ്‌ക്കെത്തിക്കാനും കഴിഞ്ഞില്ല. ഒടുവില്‍ ബലം പ്രയോഗിച്ചാണ് പട്ടാളക്കാരന്‍ യുവതിയെ രക്ഷപ്പെടുത്തിയത്. ഇതിനെതിരെയാണ് ട്രോളര്‍മാരുടെ പരിഹാസം.