ചെന്നൈ: സേലത്തു നിന്നും ചെന്നൈയിലേക്ക് ട്രെയിന്‍മാര്‍ഗം കൊണ്ടുപോയ 342 കോടി രൂപ കൊള്ളയടിച്ചു. ട്രെയിനിന്റെ ബോഗിക്ക് മുകളില്‍ ദ്വാരമുണ്ടാക്കിയാണ് പണം കവര്‍ന്നത്. വിവിധ ബാങ്കുകളിലേക്കായി കൊണ്ടുവന്ന പണമാണ് കവര്‍ച്ച ചെയ്തത്.സേലത്തിനും ചെന്നൈയിക്കും ഇടയിലാണ് കവര്‍ച്ച നടന്നിരിക്കുന്നത്. 227 പെട്ടികളിലായാണ് പണം കൊണ്ടുപോയത്. ട്രെയിന്‍ ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം പുറത്തായത്. പോലീസ് ഊര്‍ജിത അന്വേഷണം തുടങ്ങി.