സ്‌കൂള്‍ വിദ്യാര്‍ത്ഥിയുമായുള്ള നയന്‍താരയുടെ ലിപ്‌ലോക്ക് വൈറലായി; ചുംബന വിവാദം വിട്ടൊഴിയാതെ നയന്‍താര

ചെന്നൈ: തെന്നിന്ത്യന്‍ താരസുന്ദരിയായ നയന്‍താര വീണ്ടും ചുംബനവിവാദത്തില്‍ കുരുങ്ങിയിരിക്കുന്നു. താരത്തിന്റെ മുന്‍പത്തെ വിവാദമെല്ലാം മുതിര്‍ന്നവരുമായി ബന്ധപ്പെട്ടത് ആയിരുന്നെങ്കില്‍ ഇത്തവണ നയന്‍സിനെ കുരുക്കിയത് സ്‌കൂള്‍ വിദ്യാര്‍ത്ഥിയുമായുള്ള ചുംബനമാണ്.നയന്‍താര അധ്യാപികയുടെ വേഷം ചെയ്യുന്ന തിരുനാള്‍ എന്ന സിനിമയില്‍ ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിയുമായുള്ള താരത്തിന്റെ ലിപ്‌ലോക്ക് ഇപ്പോള്‍ സദാചാര വാദികളായ വിമര്‍ശകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ലിപ്‌ലോക്ക് ചിത്രത്തിന്റെ ദൃശ്യം കുട്ടിയുടെ അമ്മ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് വിവാദം തുടങ്ങുന്നത്.

തന്റെ മകന്‍ നയന്‍താരയ്‌ക്കൊപ്പം ലിപ്‌ലോക്ക് സീനില്‍ എന്ന് കുറിപ്പോടെ പോസ്റ്റ് ചെയ്ത ചിത്രത്തിന് അമ്മയ്‌ക്കെതിരേ ട്രോളുകളുടെ കളിയായിരുന്നു. ഒടുവില്‍ അവര്‍ തന്നെ ചിത്രം നീക്കം ചെയ്തു. മിഠായി നല്‍കി അധ്യാപിക കുട്ടികളില്‍ നിന്നും കവിളില്‍ മുത്തം വാങ്ങുന്നതാണ് രംഗം. ഇങ്ങിനെ മുത്തം വാങ്ങുന്നതിനിടയില്‍ കഥയിലെ വിരുതന്‍ കുട്ടി താരത്തിന്റെ ചുണ്ടില്‍ തന്നെ ഒരു ചുംബനം വെച്ചു കൊടുക്കുന്നതാണ് രംഗം. സംഗതിയെ താരത്തിന്റെ ഗഌമര്‍ അവതരിപ്പിക്കാനുള്ള വേദിയാക്കി ചിലര്‍ കണ്ടെത്തിയതോടെയാണ് വിമര്‍ശനവും തുടങ്ങിയത്. നടിയുടെ ഗഌമര്‍ കാണിക്കാന്‍ ഇതല്ലാതെ വേറെ മാര്‍ഗ്ഗമില്ലേ എന്നായിരുന്നു ചിലരുടെ ചോദ്യം. അക്രമവും പീഡനവും സ്ത്രീകള്‍ക്കെതിരേ വര്‍ദ്ധിച്ചിരിക്കുന്ന കാലത്ത് കുട്ടികളില്‍ തന്നെ മോശമായ സന്ദേശം നല്‍കുന്ന ഇത് വേണമായിരുന്നോ എന്നിങ്ങിനെയുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നു.

© 2024 Live Kerala News. All Rights Reserved.