മുംബൈ: ബോളിവുഡ് സൂപ്പര്‍ താരം അജയ് ദേവ്ഗണ്‍ തന്നെ തിരക്കഥയും സംവിധായകനും നിര്‍മ്മാതാവും നായകനുമായെത്തുന്ന ബ്രഹ്മാണ്ഡചിത്രമായ ശിവായുടെ ട്രെയിലര്‍ എത്തി.3 മിനിറ്റ് 50 സെക്കന്റുള്ള ട്രെയിലര്‍ ആണ് പുറത്തു വിട്ടിരിക്കുന്നത്. സയ്യേഷ സൈഗാള്‍, അലി കാസ്മി, വീര്‍ ദാസ് എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 45 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന ശിവായ് ലോകവ്യാപകമായി ഒക്‌ടോബര്‍ 28ന് റിലീസ് ചെയ്യും. ഈറോസ് ഇന്റര്‍നാഷണല്‍ ആണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.